കൊച്ചി: ശ്വാസസംബന്ധമായ രോഗിയുമായി ആംബുലൻസിൽ കുതിക്കവേ വഴിമുടക്കി ഒരു മെറൂൺ ഇന്നോവ കാർ. മൂവാറ്റുപുഴയിൽ ഇന്ന് രാവിലെ 11 മണിക്ക് ആണ് സംഭവം നടന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ ആണ് വഴി മുടക്കിയത്.

ആംബുലൻസിൽ ഡയാലിസ് ചെയ്യാനുള്ള രോഗിയാണ് ഉണ്ടായിരുന്നത്. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് ആംബുൻസ് ഡ്രൈവർ വ്യക്തമാക്കി. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ പാഞ്ഞുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതിയും നൽകിയിട്ടുണ്ട്.