- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മത്തൊട്ടിലുകള്‍ ഹൈടെക്ക് ആകാന്‍ ഒരുങ്ങുന്നു; ഈ വര്‍ഷം കണ്ണൂരിലും അമ്മത്തൊട്ടില്‍ എത്തും
അമ്മത്തൊട്ടിലുകള്‍ ഹൈടെക്ക് ആകാന്‍ ഒരുങ്ങുന്നു; ഈ വര്‍ഷം കണ്ണൂരിലും അമ്മത്തൊട്ടില്‍ എത്തും
കോട്ടയം: സംസ്ഥാനത്തെ എല്ലാ അമ്മത്തൊട്ടിലും ഹൈടെക് ആക്കാന്‍ സംസ്ഥാന ശിശുക്ഷേമസമിതി ഒരുങ്ങുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാക്കാനാണ് ശ്രമം. 13 ജില്ലകളിലെ അമ്മത്തൊട്ടിലുകള്‍ക്ക് പിന്നാലെ കണ്ണൂരിലും ഈവര്‍ഷം അമ്മത്തൊട്ടില്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷം 85 കുരുന്നുകളെ ശിശുക്ഷേമസമിതി ദത്തുനല്‍കി. അനാഥബാല്യ സംരക്ഷണത്തിന് 15 കോടി രൂപയുടെ സമാഹരണത്തിന് ശിശുദിനസ്റ്റാമ്പുകളുടെ വില്‍പ്പനയും ശിശുക്ഷേമ സമിതി നടത്തും.
ശിശുദിനത്തില്‍ സ്റ്റാമ്പുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിനൊപ്പം അതേ ദിനത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കമിടും. കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പുതിയ ശിശുപരിചരണകേന്ദ്രങ്ങള്‍ ഈവര്‍ഷം തുടങ്ങും. കോഴിക്കോട് ഭിന്നശേഷി ശിശുപരിചരണകേന്ദ്രവും ആറ്റിങ്ങലില്‍ ആറുമുതല്‍ 18വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള പരിചരണകേന്ദ്രവും തുടങ്ങും.
15 രൂപ വിലയുള്ള ഒരുകോടി സ്റ്റാമ്പ് ശിശുദിനം മുതല്‍ വില്പന നടത്തി തുക സമാഹരിക്കാനാണ് ശ്രമമെന്ന് സമിതി ജനറല്‍സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി പറഞ്ഞു. മുഴുവന്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വഴിയാവും സ്റ്റാമ്പ് വിതരണം. ശിശുക്ഷേമ സമിതിയുടെ വിവിധകേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യം, ഭക്ഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്ക് പ്രതിമാസം വലിയതുക ചെലവുണ്ട്. ജീവനക്കാര്‍ക്ക് ശന്പളയിനത്തില്‍ മാത്രം 50 ലക്ഷം രൂപ വേണം. സ്റ്റാന്പ് വില്‍പ്പനയിലൂടെ പലപ്പോഴും ആറ് കോടിയിലധികം കിട്ടാറില്ല. ഇത്തവണ ഓണ്‍ലൈനിലും സ്റ്റാന്പ് വില്പനയുണ്ട്. 8075798621 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ പണമടയ്ക്കാന്‍ സൗകര്യം ലഭ്യമാക്കും.
അമ്മത്തൊട്ടില്‍, ഹൈടെക്ക്, ശിശുക്ഷേമ സമിതി, ammathottil