- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാൻ ശ്രമം; ബാങ്ക് ജീവനക്കാരനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു, സംഭവം തൊടുപുഴയിൽ
തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ സർവീസ് സഹകരണ ബാങ്കിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിലെ പ്യൂൺ ആയ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പോലീസിന്റെ വലയിൽ കുടുങ്ങിയത്. മോഷ്ടിച്ച ചെക്ക് വച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ഉടൻ തന്നെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.
പിന്നാലെ ബാങ്കിൽ നിന്നും പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ ഉടനെ തന്നെ സസ്പെൻഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. പോലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ബാങ്കിലെ ജീവനക്കാരനായ ദേവജിത്ത് ചെക്ക് വളരെ തന്ത്രപൂര്‍വം മോഷ്ടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. തുടര്‍ന്ന് ഈ ചെക്ക് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.