- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത രക്തസമ്മർദ്ദം; സ്പീക്കർ എ എൻ ഷംസീറിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരം; ചികിത്സ ഫലപ്രദമായി തുടരുകയാണെന്ന് ഡോക്ടർമാർ; സ്പീക്കറുള്ളത് തലശ്ശേരിയിലെ ആശുപത്രിയിൽ
തലശേരി,: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തലശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. അമിത രക്തസമ്മർദത്തെ തുടർന്നാണ് സ്പീക്കറെ ആശുപത്രിയിലെത്തിച്ചത്. ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മെഡിക്കൽ ടീമിനെ നയിക്കുന്ന ഡോ ശ്രീജിത്ത് പറഞ്ഞു.
സ്പീക്കറെ സന്ദർശിക്കാനെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതായിരുന്നു സ്പീക്കർ. രക്തസമ്മർദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു. മുൻ ഡി.സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story



