തിരുവനന്തപുരം: പുതുപ്പള്ളിയിലെ ബിജെപി. സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കുമെന്ന് ബിജെപി. ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'പാർട്ടി പറയുന്ന കാര്യങ്ങൾ, പാർട്ടി പറയുന്ന ചുമതലകൾ ഞാൻ ചെയ്യുന്നു. സ്റ്റേറ്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും'- അദ്ദേഹം കൂട്ടിച്ചേർത്തു.