ആലപ്പുഴ: പൊലീസ് സ്റ്റേഷനിൽ വനിതാ ഇൻസ്പെക്ടറെ കൈയേറ്റംചെയ്ത കേസിൽ നടന്റെ ഭാര്യയ്ക്ക് ജാമ്യം. ചേർത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടിൽ ലക്ഷ്മിക്കാണു കോടതി ജാമ്യം അനുവദിച്ചത്. ചലച്ചിത്രനടൻ അനൂപ് ചന്ദ്രന്റെ ഭാര്യയാണു ലക്ഷ്മി.

ഇവർ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിർകക്ഷികളെയും കൈയേറ്റംചെയ്തതിനും സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചതിനുമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എതിർകക്ഷിയെ അടിക്കാൻ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇൻസ്പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം ചെയ്തത്.