തിരുവനന്തപുരം: നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ബസ് മോടി പിടിപ്പിക്കുന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാൻ വേണ്ടിയാണ്. 21 മന്ത്രിമാരും അവരുടെ എസ്‌കോർട്ടും കൂടി 75 വാഹനം ഉണ്ടാകും.ആ തിരക്ക് ഒഴിവാക്കാനാകും. മുഖ്യമന്ത്രി ഉൾപ്പെടെ ബെൻസ് ബസിലാണ് യാത്ര ചെയ്യുന്നത് .സാമ്പത്തികമായ ലാഭം ബസിൽ യാത്ര ചെയ്യുന്നതാണ്.ബസ് ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ കഴിയും.18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസ്സിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമ്മാണം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.