തിരുവനന്തപുരം: എച്ച് ഐ വി ബാധ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിനായി ' ഒന്നായ് പൂജ്യത്തിലേക്ക് ' എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എച്ച് ഐ വി ബാധയുടെ തോത് കുറയ്ക്കുന്നതിനായി സംസ്ഥാനത്തിന് കഴിഞ്ഞട്ടുണ്ട്. ലോകരാജ്യങ്ങളാവട്ടെ 2030 ഓടുകൂടി പുതിയ എച്ച് ഐ വി അണിബാധ ഇല്ലാതാക്കുന്നതിനായുള്ള ശ്രമത്തിലാണ്. എന്നാൽ ഈ ലക്ഷ്യം കേരളത്തിൽ കൈവരിക്കുന്നതിനായുള്ള യജ്ഞം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കേരളത്തിൽ പുതുവേ എച്ച് ഐ വി അണുബാധാ സാന്ദ്രത താരതമ്യേന കുറവാണ്. ഇന്ത്യയിൽ പ്രായപൂരപൂർത്തിയായവരിലെ എച്ച് ഐ വി സാന്ദ്രത 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. കേരളത്തിൽ പുതുവേ എച്ച് ഐ വി സാന്ദ്രത കുറവാണെങ്കിലും മറ്റ് സംസ്ഥാനത്തിലേക്കും രാജ്യങ്ങളിലേക്കും മലയാളികൾ പോകുമ്പോഴും അവിയെ നിന്നുള്ള ആളുകൾ ഇവിടെ വരുമ്പോഴും സുരക്ഷാ മാർഗങ്ങൾ പാലിക്കാത്തതും എച് ഐ വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

എല്ലാ വർഷവും ഡിസംബർ ഒന്നിനാണ് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഈ വർഷത്തെ എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സമ്മേളനം നടക്കുന്നത്.