പേരാമ്പ്ര: 15-കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ പരിശീലകൻ പൊലീസ് പിടിയിൽ. ഓർക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

സ്‌കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബർ 16-നാണ് സംഭവം.