- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലക്കരയില്‍ സീറ്റു കിട്ടും; ജയിച്ച് മന്ത്രിയാകാം; എകെ ബാലന്റെ സീറ്റുമോഹം പൊളിഞ്ഞു; മുട്ടിനു നല്ല വേദനയുണ്ട്.... കുഴമ്പിട്ട് ഇനി കുറെനാള്‍ ഇരിക്കട്ടെ എന്നും പരിഹസിച്ച് അന്‍വര്‍
പത്തനംതിട്ട: ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്നും അതുവഴി മന്ത്രി സ്ഥാനത്തെത്താമെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍ മോഹിച്ചിരുന്നുവെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അതു നടക്കാതെ വന്നപ്പോഴത്തെ ആധിയാണ് ഇപ്പോള്‍ കാണുന്നത്. ആലത്തൂരില്‍ കെ. രാധാകൃഷ്ണനെ ജയിപ്പിക്കാന്‍ ഉറക്കമില്ലാതെ എ.കെ. ബാലന്‍ പണിയെടുത്തത് ചേലക്കര മോഹവുമായാണ്. അന്നു നടന്ന ക്ഷീണിച്ച അദ്ദേഹത്തിന്റെ മുട്ടിനു നല്ല വേദനയുണ്ട്. കുഴമ്പിട്ട് ഇനി കുറെനാള്‍ ഇരിക്കട്ടേയെന്നും അന്‍വര്‍ പരിഹസിച്ചു. അന്‍വറുടെ സമ്മേളനത്തിന് ഏജന്റുമാര്‍ ആളെ എത്തിച്ചുവെന്ന് പറയുന്നവര്‍ക്ക് തെരഞ്ഞെടുപ്പിനുശേഷം മറുപടി പറയാമെന്നും എം.എല്‍.എ പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story