- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
ഡിജിറ്റർ,
തിരുവനന്തപുരം: പൊലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററുകളിൽ പ്രൊജക്ട് കോർഡിനേറ്റർ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. സാമൂഹ്യക്ഷേമപദ്ധതികളിൽ ഒരു വർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടാകണം. പ്രതിമാസ ശമ്പളം 20,000 രൂപ. പ്രായപരിധി 36 വയസ്സ്. നവംബർ 24 നു വൈകിട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷ ലഭിക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോറവും keralapolice.gov.in/page/notification എന്ന സൈറ്റിൽ ലഭിക്കുമെന്ന് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Next Story

