- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം ഫാമിനെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: എ. ഐ. ടി.യി കണ്ണൂർ ജില്ലാ സമ്മേളന പ്രമേയം
ഇരിട്ടി:ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും കാർഷിക ഫാമായ ആറളം ഫാമിനെ സംരക്ഷിക്കണമെന്നും തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും ഇരിട്ടിയിൽ നടന്ന ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ ആവശ്യമായ നടീൽവിത്തുകൾ ഉത്പ്പാദിപ്പിക്കാൻ നടപടി വേണമെന്നും ആറളം ഫാമിനെ സംസ്ഥാന കൃഷി വകുപ്പിനെ ഏൽപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പല മേഖലകളിലെ തൊഴിലാളികൾക്കും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്നില്ലെന്ന വിഷയം ഗൗരവപൂർവ്വം കണേണ്ടതാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. ഇരിട്ടിയിൽ എഐടിയുസി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നിക്ഷേധിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിന് എഐടിയുസി ഭരണ മുഖം നോക്കാതെ മുന്നിലുണ്ടാവും. ഇപ്പോൾ പ്രഖ്യാപിച്ച മദ്യനയം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മദ്യനയത്തിൽ ഭേദഗതികളും കൂട്ടിചേർക്കലും വേണമെന്ന് തന്നെയാണ് എഐടിയുസി നിലപാട്. വ്യക്തമായ തൊഴിലാളി നയത്തിലുന്നിയാണ് ഇടതുപക്ഷം ഭരണം നടത്തേണ്ടത്.
നയവ്യതിയാനം ഉണ്ടായാൽ ചൂണ്ടാകാണിക്കേണ്ട ഉത്തരവാദിത്വം സംഘടനക്കുണ്ട്. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികൾ രംഗത്തിറങ്ങേണ്ട സാഹചര്യമാണ് നിലവിലെന്നും കേന്ദ്രഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന ആരെയും രാജ്യവിരുദ്ധരായി മുദ്രകുത്തുന്ന ഭീതിതമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ ടി ജോസ് അധ്യക്ഷനായി.മുതിർന്ന നേതാവ് സി ബാലൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ടി കെ സീന രക്തസാക്ഷി പ്രമേയവും പി ലക്ഷമണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി സന്തോഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. താവം ബാലകൃഷ്ണൻ, സി രവീന്ദ്രൻ, കെ പി കുഞ്ഞികൃഷ്ണൻ, സി പി ഷൈജൻ, കെ വി കൃഷ്ണൻ, വി ഷാജി, ശങ്കർസ്റ്റാലിൻ എന്നിവർ സംസാരിച്ചു. കെ ടി ജോസ്, എം ഗംഗാധരൻ, കെ വി ബാബു, അഡ്വ വി ഷാജി, എൻ ഉഷ, പലേരി മോഹനൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സി പി സന്തോഷ് കുമാർ, പി ലക്ഷ്മണൻ, സി ബാലൻ, എം ഗീരിഷൻ, കെ കരുണാകരൻ, ടി കെ സീന(സ്റ്റീയറിങ് കമ്മിറ്റി), എം അനിൽ കുമാർ(മിനുട്‌സ് കമ്മിറ്റി കൺവീനർ), പി നാരായണൻ(പ്രമേയ കമ്മിറ്റി കൺവീനർ) എന്നിവർ വിവിധ കമ്മിറ്റികളായി നടപടികൾ നിയന്ത്രിച്ചു.
ഭാരവാഹികളായി എം ഗംഗാധരൻ(പ്രസിഡന്റ്), കെ വി ബാബു, എൻ ഉഷ, അഡ്വ വി ഷാജി, വി കെ സുരേഷ് ബാബു, എം ബാലൻ, ടി പ്രീത (വൈസ് പ്രസിഡന്റുമാർ), കെ ടി ജോസ്(ജനറൽ സെക്രട്ടറി)പി ലക്ഷ്മണൻ, സി വിജയൻ, എം അനിൽകുമാർ, ടി കെ സീന, ടി വി നാരായണൻ, എ രാധാകൃഷ്ണൻ(സെക്രട്ടറിമാർ),പി നാരായണൻ(ട്രഷറർ) എന്നിവരെ തെരെഞ്ഞടുത്തു.




