- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമനത്തിൽ ചട്ടലംഘനം; രണ്ട് വിസിമാർക്ക് കൂടി ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; നോട്ടീസ് അയച്ചത് ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസിമാർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കുകൂടി ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസിമാർക്കാണ് നോട്ടീസ് അയച്ചത്.
കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ എന്നിവർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്. ഇരുവരുടെയും നിയമനത്തിൽ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബർ നാലിനകം അറിയിക്കാനാണ് ഗവർണറുടെ നോട്ടീസിൽ പറയുന്നത്.
മറ്റ് ഒൻപത് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം നവംബർ മൂന്നാണെങ്കിൽ ഈ രണ്ട് വിസിമാർക്ക് റുപടി നൽകാനുള്ള സമയംം നവംബർ നാലാണ്. അവരുടെ വിശദീകരണം കേട്ടശേഷം തുടർനടപടികളുമായി ഗവർണർ മുന്നോട്ടുപോകും.
Next Story



