തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കവർച്ച പോയി. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിർത്തിയതായിരുന്നു ത്വരിത ബാബു. തുടർന്ന് ജലപീരങ്കിയേറ്റ അരിതയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാൻ ചെയ്യാൻ പോകുന്ന സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പോലീസിൽ പരാതി നൽകി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പോലീസിന്റെ ക്രമിനല്‍ വല്‍ക്കരണം എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ യുവജനസംഘടനകള്‍ സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിന് പി കെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.