- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിതക കാരണങ്ങളാൽ ചുവന്ന രക്ത കോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റം; അരിവാൾ രോഗം: അട്ടപ്പാടിയിൽ യുവതി മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ യുവതി മരിച്ചു. പതിനെട്ടു വയസുകാരിയായ താഴെ അബ്ബന്നൂരിൽ സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച.
ആഴ്ചകൾക്ക് മുൻപാണ് യുവതിക്ക് അരിവാൾ രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. തുടർന്ന് അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അമിതമായ ക്ഷീണം അല്ലെങ്കിൽ അലസത, ശ്വാസം മുട്ടൽ, വയറുവേദന, കഠിനമായി വീർത്ത കൈകളും കാലുകളും, മഞ്ഞപ്പിത്തം എന്നിവയാണ് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ. ബിൽ റൂബിൻ കൂടുതലായി രക്തത്തിൽ കാണപ്പെടുന്നതിനാൽ കണ്ണുകളിൽ മഞ്ഞനിറം കാണപ്പെടും.
Next Story



