- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി; കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായി നിയമനം
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ഇക്കാര്യം ബാങ്ക് അധികൃതര്‍ അര്‍ജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാണ് നിയമനം. ഇപ്പോള്‍ താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. പിന്നീട് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥിരപ്പെടുത്തും. നരത്തെ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അര്‍ജുന്റെ വിദ്യാസമ്പന്നയായ ഭാര്യയ്ക്ക് ഉചിതമായ ജോലിനല്‍കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ജൂനിയര്‍ […]
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും. ഇക്കാര്യം ബാങ്ക് അധികൃതര്‍ അര്‍ജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലാണ് നിയമനം. ഇപ്പോള്‍ താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. പിന്നീട് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥിരപ്പെടുത്തും.
നരത്തെ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അര്‍ജുന്റെ വിദ്യാസമ്പന്നയായ ഭാര്യയ്ക്ക് ഉചിതമായ ജോലിനല്‍കാന്‍ സാധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ജൂനിയര്‍ ക്‌ളാര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷം ബാങ്ക് തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അര്‍ജുന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ കുടുംബം നിവേദനം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പൊന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. കളക്ടര്‍ സ്നേഹില്‍ കുമാര്‍ ആണ് നേരിട്ടെത്തി കുടുംബത്തെ ഈ മറുപടി രേഖാമൂലം നല്‍കിയത്.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഗംഗാവലി പുഴയില്‍ നടന്നത് നിര്‍ത്തിവച്ചിട്ട് ഒരാഴ്ചയിലേറെയായി. മോശം കാലാവസ്ഥയായതിനാലായിരുന്നു ഇത്. എന്നാല്‍ ദൗത്യം തുടരാനാണ് കര്‍ണാടക ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്. തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സമാകുകയാണ്.