ആലുവ: മുപ്പത്തിയാറ് കുപ്പി മദ്യവുമായി കീഴ്മാട് മലയിൽക്കാട് നടുക്കുടി വീട്ടിൽ അനിൽ കുമാർ (32) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം തീയതി വിൽപ്പനയ്ക്കായി വാങ്ങി വച്ചതായിരുന്നു മദ്യം. പൊലീസിന്റെ യോദ്ധാവിൽ ഈ ഭാഗത്ത് അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്‌പെക്ടർ എൽ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് മദ്യം പിടികൂടിയത്.