- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ അമ്മയുടെ കണ്ണിൽ പെപ്പർ സ്‌പ്രേ തളിച്ചു; ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു;യുവാവിന്റെ അക്രമം കഞ്ചാവ് വിറ്റതിന്റെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ; യുവാവ് അറസ്റ്റിൽ
ഇടുക്കി: കഞ്ചാവ് വിറ്റതിന്റെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിന്റെ അമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. തൊടുപുഴ പഞ്ചവടി പാലം സ്വദേശി ലിബിൻ ബേബിയാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് നാലുപേർ ചേർന്ന് ചെറുപൊതികളാക്കി വിൽപ്പന നടത്തിയതിലെ ലാഭത്തെക്കുറിച്ചുള്ള തർക്കമാണ് പ്രശ്‌നത്തിന് കാരണമെന്ന് ലിബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 13 ആം തിയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിടിയിലായ ലിബിൻ തൊടുപുഴ കമ്പിപാലത്തുള്ള വീട്ടിൽ കയറി സുഹൃത്തിന്റെ അമ്മയുടെ കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ച ശേഷം ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സുഹൃത്തിന്റെ പിതാവ് അന്നുതന്നെ പൊലീസിൽ പരാതി നൽകി. ലിബിൻ ഉൾപ്പടെ മൂന്നുപേർ ആക്രമിച്ചു എന്നായിരുന്നു പരാതി. ഇന്നലെ മൂന്നുപേരിൽ ഒരാളായ ആദർശ് പിടിയിലായത്തോടെയാണ് സംഭവം പുറത്തറിയുന്നത്.




