പാറശ്ശാല: സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുപ്പുറം ദർഭവിളാകത്ത് എസ്.എൽ നിവാസിൽ സുമേഷ് (32) നെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുമ്പ് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടറോഡിൽ വച്ച് ബൈക്കിൽ എത്തിയ യുവാവ് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

വിദ്യാർത്ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം അറിയിച്ചു. തുടർന്ന് പൊഴിയൂർ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പൊഴിയൂർ എസ്‌ഐ. സജി.എസ് ന്റെ നേതൃത്യത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൂവാർ പൊലീസ് സ്റ്റേഷനിൽ നാലോളം കേസിലെ പ്രതിയാണ്.