കോട്ടയം: ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പാനൂർ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. റിമാൻഡ് ചെയ്തു.

ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണു സംഭവം. ജനറൽ കംപാർട്‌മെന്റിൽ യാത്രക്കാർ കുറവായിരുന്നു. ഈ സമയം ഇയാൾ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്. കോട്ടയം റെയിൽവേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.