കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ രോഗിയുടെ ബന്ധുവായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു.കാർഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കുളപുറത്തെ പി.സന്തോഷിനാണ് (50) ചൊവ്വാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെ മർദ്ദനമേറ്റത്.

അതീവഗുരുതരാവസ്ഥയിലാകുന്ന പരിചരിക്കുന്ന സി.സി.യു.വിലേക്ക് രോഗിയെ കാണാൻ അതിക്രമിച്ചു കയറാൻ ശ്രമിച്ച വാരം സ്വദേശി മുസമ്മിലാണ് മർദ്ദിച്ചത്. ഡോക്ടർമാരുടെ പ്രത്യേകഅനുമതിയോടെ മാത്രമെ സി.സി.യുവിലേക്ക് കടന്ന് രോഗികളെ കാണാൻ അനുവദിക്കാറുള്ളൂ. ഇതുപറഞ്ഞ് മുസമ്മലിലെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ മർദ്ദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ്പൊലിസ് കേസെടുത്തത്. അക്രമത്തിൽ സെക്യൂരിറ്റ,ി എംപ്ളോയിസ് അസോസിയേഷൻ (സി. ഐ.ടി.യു) സെക്രട്ടറിമടപ്പള്ളി ബാലകൃഷ്ണൻ പ്രതിഷേധിച്ചു. എന്നാൽ മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരോടും സന്ദർശകരോടും സുരക്ഷാ ചുമതലയുള്ള ജീവനക്കാർ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നപരാതിയും വ്യാപകമായിട്ടുണ്ട്.