കൊച്ചി: കളക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതിയെ ഹിൽപാലസ് പൊലീസ് പിടികൂടി. വിഷ്ണു എന്ന 27 കാരനാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിനിയായ യുവതിയെ കളക്ടറേറ്റിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3500 രൂപ വാങ്ങുകയും കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ യുവതി ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സമീഷ് പി.എച്ച് ന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് അന്വേഷണ സംഘത്തിൽ എസ് ഐ പ്രദീപ് സിപിഒമാരായ പോൾ മൈക്കിൾ, ബൈജു, രഞ്ജിത്തിലാൽ, എന്നിവരും ഉണ്ടായിരുന്നു.