- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് കാത്തു നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തി: മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ
മലപ്പുറം: കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോവുന്നതിനായി ബസ് കാത്തു നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലിഫ്റ്റ് കൊടുത്ത് കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയയാളെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുർശ്ശി കള്ളിവളപ്പിൽ ഹൈദറിന്റെ മകൻ ഇബ്രാഹിം സഖാഫി(46)യെയാണ് പിടികൂടിയത്.
മലപ്പുറം സബ് ഇൻസ്‌പെക്ടർ വി. ജിഷിലിന്റെ നേതൃത്വത്തിൽ എഎസ്ഐ. പി.കെ. തുളസി, സി.പി.ഒമാരായ കെ.കെ. ജസീർ, ആർ. രഞ്ജിത്ത്, കെ.കെ. അനീഷ് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ, പോക്സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് റിമാന്റ് ചെയ്ത് ജയിലിലടച്ചതായും പൊലീസ് അറിയിച്ചു.




