- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃദ്ധനെ കുറുവടിക്ക് അടിച്ച് കാൽ തല്ലിയൊടിച്ചു: യുവാവ് അറസ്റ്റിൽ
തൊടുപുഴ: നടപ്പ് പണയത്തിന് ഏടുത്ത വീട് ഒഴിവായി കൊടുക്കാത്തതിന് പട്ടികജാതിക്കാരനായ വൃദ്ധനെ കുറുവടിക്ക് അടിച്ച് കാൽ തല്ലിയൊടിച്ചു സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നായനാർ പള്ളിക്ക് സമീപം ഇസ്തിരി കട നടത്തുന്ന 65 കാരനായ കാരിക്കോട് വില്ലേജിൽ കീരിത്തോട് ഭാഗത്ത് താമസിക്കുന്ന മുരുകേശനാണ് അക്രമത്തിൽ മുതുകിലും നടുവിനും കാലിനും പരിക്കേറ്റത്.
സംഭവത്തിൽ ഈരാട്ടുപേട്ട അരുവിത്തറ കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപം താമസിക്കുന്ന ഷമീർ അൽതാഫിനെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും ഇന്നലെ വൈകുന്നേരം 4.30 തോടെ വൃദ്ധൻ നടത്തുന്ന ഇസ്ഥിരിക്കടയിൽ നിന്നും അയാളെ വലിച്ചിറക്കി ജനങ്ങൾ കാൺകെ പരസ്യമായി മർദ്ദിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുരുകൻ സുഖം പ്രാപിച്ചു വരുന്നു.
Next Story




