മയ്യഴി: മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി മാഹി പൊലീസിന്റെ പിടിയിൽ.ഇക്കഴിഞ്ഞ ജൂൺ 9-ാം തീയതിയാണ് പള്ളൂരിലെ ജോളി വൈൻസിൽ മോഷണം നടന്നത്.കടയുടെ വടക്കുവശത്തെ ഷെൽട്ടർ കുത്തി തുറന്നു 35 ഇന്ത്യൻ നിർമ്മിത ബ്രാണ്ടിയും 19 എണ്ണം ബിയർ ബോട്ടിലും കമ്പ്യൂട്ടറിന്റെ സിപിയുമടക്കം ഏകദേശം ഇരുപത്തൊന്നായിരം രൂപയുടെ വസ്തുക്കൾ മോഷണം നടത്തിയ കുറ്റത്തിന് കേസിലെ മുഖ്യപ്രതി വളയം സ്വദേശി അജ്മൽ ചാമയെയാണ് മാഹി സി ഐ.പി.എം

.മനോജും സംഘവും അറസ്റ്റ് ചെയ്തത്.കേസിൽ നേരത്തെ കല്ലാച്ചി ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ വളയം സ്വദേശിഅബ്ദുൽ ശരീഫ് , കല്ലാച്ചി വളയത്തെ ചെക്കേട്ട റോഡ് എടിയേരി കണ്ടിയിലെ പി.വി അമീർ എന്നിവർ അറസ്റ്റിലായിരുന്നു.

കാറിൽ എത്തിയാണ് സംഘം മോഷണം നടത്തിയത് ഇവരിൽ നിന്നും മോഷണമുതൽ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പള്ളൂർ എസ് ഐ അജയകുമാർ കെ സി , എ എസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ , സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.