- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവഴക്കിനെ തുടർന്ന് യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ഭർത്താവ് പിടിയിൽ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ കടമാൻകോട് അഞ്ജു വിലാസം വീട്ടിൽ ആതിര (25) ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവ് ചിതറ അയിരക്കുഴി അശ്വതിര ഭവനിൽ ബാലുവിനെ (27) കുളത്തൂപ്പുഴ പൊലീസ് പിടികൂടി.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഏതാനും നാളുകളായി ആതിരയും ഭർത്താവും പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടികളെ കാണുന്നതിനായി എത്തിയ ബാലു സംസാരമധ്യേ ഭാര്യയുമായി വഴക്കുണ്ടാകുകയും ആക്രമിക്കുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റ യുവതിയെ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ബാലുവിനെ പ്രദേശത്തു നിന്ന് പിടികൂടി.
Next Story



