- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പേർ പിടിയിൽ
തിരുവല്ല: തിരുവല്ലയിലെ കല്ലുങ്കലിൽ 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഏഴാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. ആറംഗ സംഘമാണ് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ശോശാമ്മയുടെ പരാതിയിയിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പ്രതികളെ ഇന്ന് പുലർച്ചെയോടെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാല് പ്രതികൾ കൂടി പിടിയിലാവാനുണ്ട്.
Next Story




