- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിക്രമിച്ച് വീട്ടിൽ കയറി വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ: കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്
തിരുവല്ല: അതിക്രമിച്ച് വീട്ടിൽ കയറി വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ചുവെന്ന പരാതിയൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കല്ലുങ്കൽ മംഗല പറമ്പിൽ കൃപാലയത്തിൽ ശോശാമ്മ ഫിലിപ്പി(67)ന്റെ വീട്ടിൽ അതിക്രമം നടത്തിയ കല്ലുങ്കൽ തൈപ്പറമ്പിൽ വീട്ടിൽ റോബിൻ (19), പൊടിയാടി കോയപ്പള്ളി വീട്ടിൽ മനു (30) എന്നിവരാണ് വ്യാഴാഴ്ച പുലർച്ചെയോടെ പിടിയിലായത്.
കഴിഞ്ഞ് ഏഴിന് രാത്രി പത്തു മണിയോടെയാണ് ആറംഗസംഘം വീട് കയറി ആക്രമണം നടത്തി ശോശാമ്മയെയും മകനെയും അതിക്രൂരമായി മർദ്ദിച്ചത്. ശോശാമ്മയെ വെട്ടി പരുക്ക് ഏൽപ്പിക്കുകയും ചെയ്തു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ ശോശാമ്മയുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രണ്ടു പ്രതികളെ പിടികൂടിയത്. കേസിൽ നാല് പ്രതികൾ കൂടി പിടിയിലാവാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്