- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടിവെട്ടിക്കാനെത്തിയ ആൺകുട്ടികൾക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം: വയോധികൻ അറസ്റ്റിൽ
പത്തനംതിട്ട: മുടിവെട്ടിക്കാൻ ചെന്ന 11 വയസുള്ള രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ബാർബറായ വയോധികൻ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ മേലേ പുത്തൻവീട്ടിൽ ചന്ദ്രൻ (62) ആണ് പിടിയിലായത്. മലയാലപ്പുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഒരു ബാർബർ ഷോപ്പിലാണ് ഇയാൾ ജോലി ചെയ്യുന്നത്.
രണ്ടു മാസം മുൻപ് ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികൾ എത്തിയപ്പോഴാണ് സംഭവം. ലൈംഗികാതിക്രമം കാട്ടിയ ശേഷം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കുട്ടികൾ വിവരം വീട്ടിൽ പറഞ്ഞത്. വനിതാ പൊലീസുദ്യോഗസ്ഥർ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, ഭീഷണി, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ കിരണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് സി പി ഓമാരായ ശ്രീരാജ്, ഇർഷാദ്, സി പി ഓമാരായ സുഭാഷ്, അരുൺ, അമൽ എന്നിവരാണുള്ളത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്