തലശേരി: ഹവാലപ്പണം കവർന്നുവെന്ന സംശയത്തിൽ യുവാവിനെ തട്ടി കൊണ്ടുപോവുകയും വീട്ടിൽ അതിക്രമിച്ച് കടന്ന് പരിശോധന നടത്തുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ ഏഴുപേർ കസ്റ്റഡിയിൽ. തലശേരി, ഗോപാൽ പേട്ട, മുഴപ്പിലങ്ങാട് .മാക്കു നി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ദിമിത്രോവ് , ലയേഷ്, ഷക്കീൽ , ജി ജോ, നസീം. ഫർഹാൻ നോയൽ എന്നിവരെയാണ് തലശേരി ടൗൺ സിഐ എം.അനിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് ഇതിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഗോപാൽ പേട്ട സ്വദേശി ധീരജിനെയാണ് സംഘം കഴിഞ്ഞ ദിവസം കാറിൽ തട്ടി കൊണ്ടുപോയത്. കാസർകോട് നടന്ന ഒരു ഹവാല പൊട്ടിക്കലുമായി ബന്ധപ്പെട്ടാണ് ധീരജിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലിസിന് ലഭിച്ച വിവരം. സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിടിയിലായവരിൽ ഒരാൾ പ്രദേശിക സിപിഎം നേതാവാണ്.