- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യാ പിതാവിനെ ഹെൽമറ്റ് കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു; മരുമകൻ അറസ്റ്റിൽ
ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ (49 ) പരുക്കേൽപ്പിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് പെണ്ണുക്കര പറയകോട് കലേഷ് (21 ) നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സന്തോഷ് തിരുവൻ വണ്ടൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ആലാ നെടുവരംകോട് ഷാപ്പിന് സമീപം തിരുവോണ നാളിൽ വൈകിട്ടാണ് കേസിനാസ്പദമായസംഭവം നടന്നത്. ഒരു വർഷം മുൻപ് സന്തോഷിന്റെ മകൾ അഞ്ജുവിനെ പ്രേമിച്ചാണ് കലേഷ് വിവാഹം കഴിച്ചത് . പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവാണെന്ന്. പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി. വിപിൻ അറിയിച്ചു.ട
Next Story



