- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; പ്രതിയുടെ തലയ്ക്കടിച്ച് രക്ഷിച്ചത് സഹോദരൻ
ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവിൽ രാജേഷ്‌കുമാർ(38)ആണ് അറസ്റ്റിലായത്. പീഡനശ്രമത്തെത്തുടർന്ന് പെൺകുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു പരിക്കേറ്റ് ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണു വള്ളികുന്നം പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി വീട്ടിൽക്കയറി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സഹോദരൻ രാജേഷ്‌കുമാറിനെ തൊട്ടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്ത രാജേഷ്‌കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രാജേഷ്‌കുമാറിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ആകാശിനെതിരേയും പൊലീസ് കേസെടുത്തു.



