- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിൽ എലിവിഷം കലർത്തി ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമം; ഗൃഹനാഥൻ അറസ്റ്റിൽ
കിളിമാനൂർ: ഭക്ഷണത്തിൽ എലിവിഷം കലർത്തി ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. പുതുശ്ശേരിമുക്ക് ഇടവൂർക്കോണം നിസാർ മൻസിലിൽ സുലൈമാൻ (59) ആണ് അറസ്റ്റിലായത്. വീട്ടിൽ പാകം ചെയ്തു വച്ചിരുന്ന ഭക്ഷണത്തിൽ ഇയാൾ എലി വിഷം കലർത്തുകയായിരുന്നു.
ഇതറിയാതെ ഭക്ഷണം കഴിച്ച ഭാര്യ റസിയ (57)യും, മകൾ നിഷ (27) യും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.വിശദമായ പരിശോധനയിൽ കഴിച്ച ഭക്ഷണത്തിൽ എലിവിഷം കലർന്നതായി ഡോക്ടർ സംശയം പ്രകടിപ്പിക്കുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയുമായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.സുലൈമാനും ഭാര്യയും തമ്മിൽ സ്ഥിരം വഴക്കായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.ഇതാകാം ഭക്ഷണത്തിൽ വിഷം കലർത്താൻ കാരണമെന്ന് സംശയിക്കുന്നു.കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ്‌ചെയ്ത് കോടതിയിൽ ഹാജരാക്കിയ സുലൈമാനെ റിമാൻഡ് ചെയ്തു.കല്ലമ്പലം എസ് എച്ച് ഒ വിജയരാഘവന്റെ നേതൃത്വത്തിൽ എസ് ഐ ദിപു എസ്.എസ്, എസ്‌ഐ സനൽ,എസ് സി പി ഒ സുലാൽ എന്നവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




