- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് ലിറ്റർ വാഷും ചാരായവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ; പിടിയിലായത് തൊഴുപറമ്പ് സ്വദേശി സിദ്ധാർത്ഥൻ
തൃശൂർ: എക്സൈസ് നടത്തിയ റെയ്ഡിൽ നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിന്റെ പിൻവശത്തെ ചായ്‌പ്പിൽ നിന്നും വാഷും ചാരായവും കണ്ടെത്തിയത്. എഐടിയുസി കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ നേതാവാണ്.
ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ സിയു ഹരീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി സുനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സികെ റാഫി,എഎൻ ബിജു,അബ്ദുൾ റഫീക്ക്, സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story



