തൃശൂർ: അനധികൃതമായി മ?ദ്യം വിറ്റ സംഭവത്തിൽ 54കാരൻ പിടിയിൽ. തെക്കുംകര നമ്പ്യാട്ട് സുനിൽ കുമാർ (54) ആണ് പിടിയിലായത്. കോണത്തുക്കുന്ന് ആലുക്കത്തറയിൽ നിന്നാണ് ഇയാളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്. ഒൻപത് കുപ്പി മദ്യവുമായാണ് ഇയാൾ പിടിയിലായത്.

ഇയാളെ ഫോണിൽ വിളിച്ചാൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നതാണ് രീതി. സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മേഖലയിൽ അനധികൃത മദ്യം വ്യാപകമാണെന്ന പരാതിയിൽ പൊലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്. പിടികൂടിയതിന് ശേഷവും പ്രതിയുടെ ഫോണിലേക്ക് ആവശ്യക്കാർ വിളിക്കുന്നുണ്ടായിരുന്നു.