- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിനാണ് (33) മരിച്ചത്.ചെട്ടികുളങ്ങരയിലെ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം.
അജിനെ അബോധാവസ്ഥയിൽ കണ്ടതോടെ യുവതി ലോഡ്ജ് ജീവനക്കാരുടെ സഹായത്താൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിച്ചു. വഞ്ചിയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story



