ആലപ്പുഴ: പിതാവിനെ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസിൽ മകൻ അറസ്റ്റിൽ. പുന്നപ്ര ഈരേശേരിയിൽ സെബിൻ ക്രിസ്റ്റ്യനെയാ (26)ണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് ഈരേശേരിയിൽ സെബാസ്റ്റ്യൻ(65) കഴിഞ്ഞ 21നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകനാണ് കൃത്യം നടത്തിയതെന്ന് കണ്ടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.