- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിൽ ആനക്കൊമ്പുമായി ഒരാൾ അറസ്റ്റിൽ; പിടിയിലായത് വിൽപ്പനക്ക് ശ്രമിക്കവേ
അടിമാലി: അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കുറത്തിക്കുടി സെറ്റിൽമെന്റിൽ നിന്നും രണ്ട് ആനക്കൊമ്പുകളുമായി ഒരാൾ അറസ്റ്റിൽ. പുരുഷോത്തമൻ(63) എന്നയാളെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് 9 കിലോയോളം തൂക്കം വരും.
വില്പന നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന 2 പേർ രക്ഷപെട്ടു. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജയിംസ്, ദേവികുളം റേഞ്ച് ഓഫീസർ പി വി ബെജി, വിജിലൻസ് റേഞ്ച് ഓഫീസർ ടി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കൊമ്പ് പിടികൂടിയത്.
Next Story



