- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
പാമ്പാടി: ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പുളിക്കൽകവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ ബിനിൽ മാത്യു (28), മണിമല ചുവട്ടടിപ്പാറ തൊട്ടിക്കൽ ടി.എസ്. അരുൺ (27) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി 7.45ന് പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കറുകച്ചാൽ, ചെങ്ങന്നൂർ, പെരുവന്താനം, പാമ്പാടി, അയർക്കുന്നം സ്‌റ്റേഷനുകളിൽ ബിനിലിനെതിരെ കേസുണ്ട്. പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ.
Next Story



