- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓട്ടോയിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ
മാഹി: ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മാടപ്പീടികക്കടുത്ത് പാറാലിൽ ഓട്ടോയാത്രക്കാരിയായ 47 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിലായി. ഓട്ടോഡ്രൈവർ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ. പ്രദീപൻ (60), സുഹൃത്ത് ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദൻ (55) എന്നിവരെയാണ് ന്യൂമാഹി എസ്‌ഐ അനീഷ് അറസ്റ്റുചെയ്തത്.
യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഇയാളുടെ ഓട്ടോയിൽ പോകുമ്പോൾ പാറാലിൽ വച്ചാണ് ഡ്രൈവറോടൊപ്പമുണ്ടായ വിനോദൻ യുവതിയുടെ ദേഹത്ത് കയറിപ്പിടിച്ചത്. നിലവിളിച്ചപ്പോൾ യുവതിയെ ഇരുവരും റോഡിലേക്ക് തള്ളിയിട്ട് കടന്ന് കളയുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോയുടെ പിന്നാലെ വന്ന കാർ യാത്രക്കാർ സംഭവം കണ്ട് ഓട്ടോ തടഞ്ഞുനിർത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇരുവരെയും തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 13ന് രാത്രിയായിരുന്നു സംഭവം.