സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് അസഭ്യം പറച്ചില് സ്ഥിരമാക്കി: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം, അറസ്റ്റ്
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്തല മേലാപറമ്പില്‍ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു. ചെങ്ങന്നൂരിനു സമീപം വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണില്‍ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയ […]
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം നടത്തിയ യുവാവ് അറസ്റ്റില്‍. പുന്തല മേലാപറമ്പില്‍ വിനീഷ് മോഹനാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു.
ചെങ്ങന്നൂരിനു സമീപം വെണ്‍മണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണില്‍ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണില്‍ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.