- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റാഗ്രാം പ്രണയം മുതലെടുത്ത് ഓടിളക്കി വീട്ടില്‍ കയറി പെണ്‍കുട്ടിക്ക് പീഡനം: യുവാവിനെ അറസ്റ്റ് ചെയ്ത് കോയിപ്രം പോലീസ്
: യുവാവിനെ അറസ്റ്റ് ചെയ്ത് കോയിപ്രം പോലീസ്
കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ഇരവിപേരൂര്‍ നെടുംപുറത്ത് മല ചന്നമല കോളാറ്റില്‍ വീട്ടില്‍ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര ആശാരിപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശരണ്‍ എന്ന് വിളിക്കുന്ന കാര്‍ത്തിക് ബിനു (22) ആണ് പൊന്‍കുന്നത്തുനിന്നും പിടിയിലായത്.
ജനുവരി രണ്ടിനു പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീടിന്റെ കിടപ്പുമുറിയുടെ മുകളിലത്തെ ഓട് ഇളക്കി മാറ്റി സാഹസികമായി ഉള്ളില്‍ കടന്നാണ് ബലാല്‍സംഗത്തിന് ഇരയാക്കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ച പോലീസ് പൊന്‍കുന്നത്ത് അമ്മാവന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തില്‍ എസ്.ഐ. ഗോപകുമാര്‍, എ.എസ്.ഐ ഷിബു രാജ്, എസ്.സി.പി.ഓമാരായ ജോബിന്‍ ജോണ്‍, ശബാന, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.