കണ്ണൂര്‍: തലശേരി നഗരത്തിനടുത്തെ മസാജ് പാര്‍ലര്‍സെന്ററില്‍ ഉഴിച്ചിലിനെത്തിയ യുവാവിനെ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലിസ് അറസ്റ്റുചെയ്തു. തലശേരി നഗരത്തിലെ എരഞ്ഞോളിയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയാണ് ലൈംഗിക പീഡനത്തിനിരയായത്.

വിഷു ദിവസം ഉച്ചയ്ക്കാണ് സംഭവം. സ്ഥാപനത്തില്‍ മസാജിങ്ങിനായി വന്ന പാട്യം പത്തായക്കുന്ന് സ്വദേശി ആഷിക്ക് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് പരാതി. ഇതിനെ ചെറുത്ത

യുവതിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചതായും പരാതിയുണ്ട്. പരാതിയില്‍ ഭാരതീയ ന്യായ സംഹിത വകുപ്പു പ്രകാരം - 63 (മ), 64 (4), 324 (2) വകുപ്പുകള്‍ പ്രകാരം തലശേരി ടൗണ്‍ പൊലിസ് കേസടുത്തു.

പ്രതി ആഷിഖിനെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ ഇതിന് സമാനമായി തലശേരി നഗരത്തില്‍ തന്നെ മസാജ് പാര്‍ലര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ ഉടമയും മാനേജരും ഇടപാടുകാരനുമടക്കം മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.