- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ചു വശത്താക്കി; വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ അതിക്രമിച്ചു കയറി പീഡനം; പതിനേഴുകാരിയെ പല തവണ പീഡിപ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍
പ്രണയം നടിച്ചു വശത്താക്കി; വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ അതിക്രമിച്ചു കയറി പീഡനം
മല്ലപ്പള്ളി: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മല്ലപ്പള്ളി മടുക്കോലി കൊട്ടകപ്പറമ്പില്‍ കെ.എം. മനു (28) വിനെ ആണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച്, ആരും ഇല്ലാത്ത സമയത്ത് കുട്ടിയുടെ വീട്ടിലെത്തി ഒന്നിലധികം തവണ പീഡിപ്പിക്കുകയായിരുന്നു. മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മനു സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയിരുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അലക്സ്, അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ എരുമേലിയില്‍ നിന്നും പിടികൂടിയത്. മനു തിരുവല്ല, റാന്നി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, കീഴ്വായ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്.
Next Story




