അടൂര്‍ : ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയും കാര്‍ യാത്രക്കാരനെ കമ്പെടുത്ത് തലയ്ക്ക് അടിച്ച് പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പെരിങ്ങനാട് നെല്ലിമുകള്‍ സ്വദേശിയായ മുകളുവിള വടക്കേതില്‍ വീട്ടില്‍ ജയകുമാര്‍ (50) ആണ് അറസ്റ്റിലായത്.

നെല്ലിമുകള്‍ എന്ന സ്ഥലത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പോയ പ്രതി കാറിന്റെ മുമ്പിലായി നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ പ്രതിയെ പിടിച്ചെഴുന്നേല്പിച്ച സമയം കാറിലുളളവരെ അസഭ്യം പറഞ്ഞു കൊണ്ട് കാര്‍ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കാറിലെ യാത്രക്കാര്‍ തടസ്സം പറയാനെത്തിയ സമയം പ്രതി സമീപത്ത് നിന്നും കമ്പെടുത്ത് യാത്രക്കാരന്റെ തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചു. ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്.

സംഭവത്തിന് അടൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് രാഘവന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു. നരഹത്യാശ്രമം ,അബ്കാരിക്കേസ്,,അടിപിടിക്കേസ് ഉള്‍പ്പടെ അടൂര്‍ പോലീസ് സ്റ്റേഷനിലെ പത്തോളം കേസിലെ പ്രതിയും റൌഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്. കൂടാതെ ടിയാനെതിരെ ഏനാത്ത്, തിരുവനന്തപുരം മ്യൂസിയം,പത്തനംതിട്ട,നൂറനാട്,ഹരിപ്പാട്, തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകള്‍ ഉളളതും അടൂര്‍ എക്‌സൈസ് കേസില്‍ പ്രതിയായിട്ടുളളയാളുമാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.