- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിറിച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നംഗ സംഘം നാടന്‍തോക്കുമായി പിടിയില്‍
കാട്ടിറിച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നംഗ സംഘം നാടന്‍തോക്കുമായി പിടിയില്‍

X
കല്‍പറ്റ: സൗത്ത് വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ബീനാച്ചി റോഡിലെ മടുര്‍ വനഭാഗത്ത് നാടന്‍ തോക്കുമായി എത്തിയ മൂന്നംഗ സംഘം പിടിയില്‍. ഇവര്‍ സഞ്ചരിച്ച കാര്‍ സഹിതം വനപാലകര്‍ പിടികൂടി. കോഴിക്കോട് താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ്, മുഹമ്മദ് സാലിഹ്, ജുനൈദ്, എന്നിവരാണ് പിടിയിലായത്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി താമരശ്ശേരി അമരാട്, കക്കയം, വയനാട് ഭാഗങ്ങളില്‍ വേട്ട നടത്തി കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘമാണെന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ. രാജീവ് കുമാര്‍ അറിയിച്ചു.
Next Story


