- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ലാറ്റില്‍ നിന്നും 50,000 രൂപയും 20 സ്വര്‍ണനാണയങ്ങളും മോഷ്ടിച്ചു; വീട്ടുടമ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍
ഫ്ലാറ്റില്‍ നിന്നും 50,000 രൂപയും 20 സ്വര്‍ണനാണയങ്ങളും മോഷ്ടിച്ചു; വീട്ടുടമ നല്‍കിയ പരാതിയില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍

X
കോഴിക്കോട്: കോഴിക്കോട് ഫ്ലാറ്റില്‍ നിന്നും പണവും സ്വര്‍ണനാണയങ്ങളും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. ചേളന്നൂര്‍ സ്വദേശിനി പുതിയോട്ടില്‍ മിനി(44)യെയാണ് നടക്കാവ് പോലിസ് പിടികൂടിയത്. എരഞ്ഞിപ്പാലം സദനം റോഡിലെ സ്‌കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്ലാറ്റിലായിരുന്നു മോഷണം.
ഫ്ലാറ്റ് ഉടമയായ ഷാഹിദ് ഷൗക്കത്തലിയാണ് പരാതി നല്‍കിയത്. ഓരോ പവന് വീതം തൂക്കം വരുന്ന 20 സ്വര്‍ണനാണയങ്ങളും 50,000 രൂപയുമാണ് മിനി കവര്‍ന്നത്. വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. സ്വര്‍ണവും പണവും കാണാതായതിനെ തുടര്‍ന്ന് ഷാഹിദ് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story


