- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണയം വെക്കാൻ കൊണ്ട് വന്ന സ്വർണ്ണ വളയിൽ സംശയം; രഹസ്യമായി പോലീസിനെ വിവരമറിയിച്ച് സ്ഥാപന ഉടമ; മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സ്ത്രീ അടക്കം രണ്ടു പേർ അറസ്റ്റിൽ. വർക്കല സ്വദേശി റൗഫ് (54), നെടുമങ്ങാട് സ്വദേശി രമ (50) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ വള പണയം വെക്കാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. പണയം വെക്കാൻ കൊണ്ടുവന്ന വളയിൽ സംശയം തോന്നിയ സ്ഥാപന ഉടമ രഹസ്യമായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നെത്തിയ ആറ്റിങ്ങൽ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ വള മുക്കുപണ്ടമാണെന്ന് സമ്മതിച്ചു.
ഇവർ ജില്ലയിലെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് അറിയിച്ചു. റൗഫിന്റെ പക്കൽ നിന്ന് ആഭരണങ്ങളും ചെക്ക് ലീഫുകളും കണ്ടെടുത്തു. സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ ഇവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവർക്ക് സമാനമായ മറ്റ് തട്ടിപ്പുകളിൽ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.