- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു; പിന്നാലെ കോളേജിലെ സീനിയറാണെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചു; വാട്‌സ്ആപ്പ് വഴി വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച 29കാരൻ പിടിയിൽ
കോഴിക്കോട്: വാട്‌സ്ആപ്പ് വഴി വിദ്യാർത്ഥിനിക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ 29കാരൻ കോഴിക്കോട് സൈബർ ക്രൈം പോലീസിന്റെ പിടിയിൽ. തൃശൂർ സ്വദേശി സംഗീത് കുമാറാണ് അറസ്റ്റിലായത്. ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ പെൺകുട്ടികളെ ലക്ഷ്യമിട്ട് സന്ദേശങ്ങൾ അയച്ചിരുന്നത്.
കോളേജിലെ സീനിയർ വിദ്യാർത്ഥിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം, ഗ്രൂപ്പുകളിലൂടെയും അല്ലാതെയും ലൈംഗികച്ചുവയുള്ള വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായും പോലീസ് അറിയിച്ചു. പ്രതിയിൽ നിന്ന് സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. ഇയാൾക്കെതിരെ കൊല്ലത്തെ ശക്തികുളങ്ങര, തൃശൂരിലെ വടക്കാഞ്ചേരി സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.