- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുളളിമാനെ ഷോക്കടിപ്പിച്ച് കൊന്നു; രണ്ട് പേർ പിടിയിൽ; സംഭവം പാലക്കാട്
പാലക്കാട്: നെന്മാറ കൈതച്ചിറയിൽ പുളളിമാനെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ രണ്ട് പേരെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. കയറാടി സ്വദേശികളായ ബാബു (42), സുനീഷ് (36) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇറച്ചി വിൽപ്പന ലക്ഷ്യമിട്ടായിരുന്നു മാനിനെ കൊന്നതെന്നായിരുന്നു പ്രതികളുടെ മൊഴി.
കഴിഞ്ഞ ദിവസം രാത്രി മോഹനൻ എന്നയാളുടെ റബ്ബർ തോട്ടത്തിൽ അതിക്രമിച്ചു കടന്ന പ്രതികൾ, അവിടെയുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് പുളളിമാനെ ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർനടപടികൾക്കായി ഇവരെ വനം വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
Next Story